യു.ഡി.എഫിന്‍റേത് തുരപ്പൻ ഭരണം -സുരേഷ് ഗോപി

പാലക്കാട്: കേരളത്തിൽ യു.ഡി.എഫിന്‍റെ തുരപ്പൻ ഭരണമാണെന്നും ദുർഭരണം ജനങ്ങൾ വിലയിരുത്തുമെന്നും നടൻ സുരേഷ് ഗോപി. ആര് ജയിക്കണം എന്നുളളതല്ല ആര് തോൽക്കണം എന്നുളളതാണ് തെരഞ്ഞെടുപ്പിലെ വിഷയമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന്‍റെ തലവാചകമായ വളരണം ഈ നാട്, തുടരണം ഈ ഭരണം എന്നത് തിരുത്തണം. വളരണം ഈ നാട്, തുലയണം ഈ ഭരണം എന്നാണ് തലവാചകം മാറ്റേണ്ടത്. കളങ്കിതരായ മന്ത്രിമാർ വീണ്ടും മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യും. യു.ഡി.എഫിനെ അടുത്ത 15 വർഷത്തേക്ക് ഭരണത്തിലേറ്റാതിരിക്കാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.