സ്ഥാനാർഥി പട്ടിക: സ്​ക്രീനിങ്​ കമ്മിറ്റി 31ന്​ വീണ്ടും ചേരും –സുധീരൻ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കാൻ വ്യാഴാഴ്ച വീണ്ടും എ.െഎ.സി.സി സ്ക്രീനിങ് കമ്മിറ്റി ചേരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. സ്ഥാനാർഥി  പട്ടികയില്‍ സിറ്റിങ് എം.എൽ.എമാരും അല്ലാത്തവരും ഉണ്ട്. കുറ്റമറ്റ പട്ടിക തയാറാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സൂക്ഷ്മവും ഫലപ്രദവുമായ പരിശോധന നടക്കുന്നുെണ്ടന്നും സുധീരൻ  പറഞ്ഞു. എ.െഎ.സി.സി സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർഥി നിർണയത്തെക്കുറിച്ച് മാധ്യമങ്ങൾ ഉള്ളതും ഇല്ലാത്തതും  പ്രചരിപ്പിക്കുന്നുണ്ടെന്നും സുധീരൻ പറഞ്ഞു.  യോഗത്തിലെ ചര്‍ച്ചയുടെ വിശദാംശങ്ങല്‍ വെളിപ്പെടുത്തുന്നത് ഉചിതമല്ല. എ.ഐ.സി.സി നടത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. തെൻറ പേര് സ്ഥാനാർഥി പട്ടികയില്‍ പരിഗണിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളുമായി ചർച്ച പൂർത്തിയാക്കിയതിന് ശേഷം മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിച്ചുവരുമെന്നും സുധീരൻ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.