49 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; മലമ്പുഴയില്‍ വി.എസ്. ജോയ്

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവരടക്കം 49 സ്ഥാനാര്‍ഥികളുടെ പേര് കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ചു. മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയിയാണ് സ്ഥാനാര്‍ഥി. ഇതോടെ കേരളത്തിലെ രണ്ടു പ്രബല വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളാണ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും നേരിടുന്നത്. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നേരിടുന്നത് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ഖ് സി.തോമസ് ആണ്. ഉമ്മന്‍ ചാണ്ടി-പുതുപ്പള്ളി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-കോട്ടയം, രമേശ് ചെന്നിത്തല-ഹരിപ്പാട്, കെ. സുധാകരന്‍-ഉദുമ, സണ്ണി ജോസഫ്-പേരാവൂര്‍, പി.കെ. ജയലക്ഷ്മി-മാനന്തവാടി, ഐ.സി. ബാലകൃഷ്ണന്‍-സുല്‍ത്താന്‍ ബത്തേരി, ഷാഫി പറമ്പില്‍-പാലക്കാട്, വി.ടി. ബല്‍റാം-തൃത്താല, സി.പി. മുഹമ്മദ്-പട്ടാമ്പി, സി.വി. ബാലചന്ദ്രന്‍-ഒറ്റപ്പാലം, സ്വാമിനാഥന്‍-കോങ്ങോട്, വി.എസ്.ജോയി- മലമ്പുഴ, പ്രകാശ് -തരൂര്‍, വി.ഡി. സതീശന്‍-പറവൂര്‍, അന്‍വര്‍ സാദത്ത്-ആലുവ, ഹൈബി ഈഡന്‍-എറണാകുളം, ജോസഫ് വാഴക്കന്‍-മൂവാറ്റുപുഴ, വി.പി. സജീന്ദ്രന്‍-കുന്നത്തുനാട്, പി.സി. വിഷ്ണുനാഥ്-ചെങ്ങന്നൂര്‍, സി.ആര്‍. ജയപ്രകാശ്-ചേര്‍ത്തല, പീതാംബരക്കുറുപ്പ്-ചാത്തന്നൂര്‍, കെ. ശിവദാസന്‍ നായര്‍-ആറന്മുള, വര്‍ക്കല കഹാര്‍-വര്‍ക്കല, എം.എ. വാഹിദ്-കഴക്കൂട്ടം, ശബരീനാഥ്-അരുവിക്കര, എന്‍. ശക്തന്‍-കാട്ടാക്കട, കെ. മുരളീധരന്‍-വട്ടിയൂര്‍ക്കാവ്, ആര്‍. ശെല്‍വരാജ്-നെയ്യാറ്റിന്‍കര, വി.എസ്.ശിവകുമാര്‍- തിരുവനന്തപുരം, പാലോട് രവി- നെടുമങ്ങാട്,  ശരത്ചന്ദ്രപ്രസാദ് - വാമനപുരം, അമൃത രാമകൃഷ്ണന്‍ - കല്യാശേരി, കെ.എ.തുളസി - ചേലക്കര,  ഒ.അബ്ദുറഹ്മാന്‍ കുട്ടി- മണലൂര്‍, മൗവല്‍ സാജിത് -പയ്യന്നൂര്‍, മമ്പറം ദിവാകരന്‍ -ധര്‍മടം, കെ.പി.ധനപാലന്‍ - കൊടുങ്ങല്ലൂര്‍, എ.പി.അനില്‍കുമാര്‍- വണ്ടൂര്‍, ടി.യു.രാധാകൃഷ്ണന്‍ - ചാലക്കുടി, ശോഭാ സുബിന്‍- കൈപ്പമംഗലം, കെ.പി.ഹരിദാസ്-വൈപ്പിന്‍, ജയ്സണ്‍ ജോസഫ്- പെരുമ്പാവൂര്‍, ബൈജു- ആലപ്പുഴ, ജഗദീഷ്- പത്തനാപുരം, ഹരിഗോവിന്ദന്‍ - ഷൊര്‍ണൂര്‍, കെ.എ.അച്യുതന്‍-ചിറ്റൂര്‍, സേനാപതി ബാബു- ഉടുമ്പന്‍ചോല. നിലമ്പൂരില്‍ ആര്യാടന്‍ മത്സരിക്കാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഹൈകമാന്‍ഡ് നിശ്ചയിക്കും. ആര്യാടനു പുറമെ തേറമ്പില്‍ രാമകൃഷ്ണന്‍, സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരും മത്സരിക്കാത്തവരുടെ പട്ടികയില്‍പെടും. മണലൂരില്‍ സിറ്റിങ് എം.എല്‍.എ എ. മാധവനാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത് 82 സീറ്റിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.