സരിതയെ ഇനി വിസ്തരിക്കില്ലെന്ന് സോളാര്‍ കമീഷന്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ക്രോസ് വിസ്താരം സോളാര്‍ കേസിലെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ അവസാനിപ്പിച്ചു. ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന സാഹചര്യത്തിലാണ് സോളാര്‍ കേസില്‍ ജസ്റ്റിസ് ജി. ശിവരാജന്‍ സുപ്രധാന ഉത്തരവിട്ടത്.

സിനിമാ ഷൂട്ടിങ് ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ബുധനാഴ്ചയും അഭിഭാഷകന്‍ മുഖേന സരിത അറിയിച്ചിരുന്നു. സരിത ഉന്നയിച്ച ചില ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കുമെന്ന് നേരത്തേ കമീഷനെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അവരെ വിസ്തരിക്കേണ്ടതില്ലെന്നും കമീഷന്‍ അറിയിക്കുകയായിരുന്നു. അതേസമയം, സോളാര്‍ കമീഷന്‍റെ തുടര്‍ന്നുള്ള അന്വേഷണത്തെ സഹായിക്കുംവിധം എന്തെങ്കിലും തെളിവുകള്‍ സരിതയുടെ കൈവശമുണ്ടെങ്കില്‍ അവ ഹരജിയോടൊപ്പം സമര്‍പ്പിച്ചാല്‍ അത് പരിഗണിക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.

ഷൂട്ടിങ് തിരക്കായതിനാലാണ് താന്‍ ഹാജരാകാത്തതെന്നും ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും സരിതക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അപേക്ഷ കമീഷന്‍ തള്ളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.