കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് ആര്‍.എസ്.എസ് ഭീഷണിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് ആര്‍.എസ്.എസുകാരുടെ വധഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഡിവൈ.എസ്.പി ഓഫിസില്‍ കയറി ഭീഷണിപ്പെടുത്തിയത് അതീവഗൗരവമായി കാണണമെന്നും കൊട്ടാരക്കര സ്പെഷല്‍ ബ്രാഞ്ച്  റെയ്ഞ്ച് എസ്.പി ജോളി ചെറിയാന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈമാസം ഏഴിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ കണ്ടാലറിയാവുന്ന 70ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഡിവൈ.എസ്.പി എ.അശോകന്‍ നിര്‍ദേശം നല്‍കി. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദം അവഗണിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുകയും ഏഴു പ്രതികളെ പിടികൂടുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ഓഫിസിലത്തെി ബഹളമുണ്ടാക്കി. ഡിവൈ.എസ്.പിയുടെ വീട് ‘സ്കെച്ച്’ ചെയ്തിട്ടുണ്ടെന്നും അധികനാള്‍ സര്‍വിസില്‍ കാണില്ളെന്നും പറഞ്ഞായിരുന്നു ഭീഷണി. ഡിവൈ.എസ്.പിക്ക് പുറമേ കൊട്ടാരക്കര സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കും ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നേതാക്കള്‍ക്കെതിരെ വധഭീഷണിക്ക് കേസെടുക്കേണ്ടെന്ന് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം വന്നു.

ഏഴു പേരുടെ അറസ്റ്റോടെ സ്റ്റേഷന്‍ ആക്രമണകേസ് അവസാനിപ്പിക്കണമെന്നും കൂടുതല്‍ പ്രതികളെ പിടികൂടേണ്ട കാര്യമില്ളെന്നും ഉന്നത നിര്‍ദേശമുണ്ടായത്രെ.
അതേസമയം, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ഡിവൈ.എസ്.പി റാങ്കിലുള്ളയാളെവരെ വധിക്കുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ അവഗണിക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്ന അഭിപ്രായമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. ഇക്കാര്യത്തില്‍ പൊലീസ് അസോസിയേഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.