കലാഭവന്‍ മണിയുടെ മരണം: അന്വേഷണം പ്രഹസനമെന്ന് കോടിയേരി

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച അന്വേഷണം പ്രഹസനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാഭവന്‍ മണിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണത്തിലെ ദുരൂഹത മാറ്റാന്‍ ഫലപ്രദമായ അന്വേഷണമാണ് വേണ്ടത്. യാഥാര്‍ഥ വസ്തുത കണ്ടത്തെണം. മണിയെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ സംശയം ദൂരീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതിന് ഈ അന്വേഷണ ഏജന്‍സി പോരെന്ന് സര്‍ക്കാറിന് തോന്നുന്നുണ്ടെങ്കില്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
 മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ രാമകൃഷ്ണന്‍, മകള്‍ ശ്രീലക്ഷ്മി തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.