വി.എസ് മാപ്പുപറയണം –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തനിക്കെതിരെ കേസുകളുണ്ടെന്ന ആരോപണമുന്നയിച്ചതിന് വി.എസ്.അച്യുതാനന്ദന്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഫേസ്ബുക് പോസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേസുകള്‍ ഉണ്ടെങ്കില്‍ തെളിവ് നിരത്തി തന്‍െറ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ അച്യുതാനന്ദനെ വെല്ലുവിളിച്ചിരുന്നു. തന്‍െറ പേരില്‍ ഒരു കേസുപോലുമില്ളെന്ന സത്യം പിണറായി വിജയനും ബോധ്യമുണ്ടെന്നു തോന്നുന്നു. അതിനാലാണ് വി.എസ് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അക്കാര്യം ഏറ്റെടുക്കാന്‍ പിണറായി തയാറാകാത്തത്. ഇടതു മുന്നണിയിലെ പ്രധാന നേതാക്കള്‍ക്കുപോലും ബോധ്യപ്പെടാത്തകാര്യം ആവര്‍ത്തിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന വി.എസിന്‍േറത് ഗീബല്‍സിയന്‍ തന്ത്രമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.