അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി: നടപടിയെടുക്കാൻ ധൈര്യമുണ്ടോയെന്ന് ആന്റണി

കാസർകോഡ്/കണ്ണൂർ: അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിയിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്നും നടപടിയെടുക്കാൻ കേന്ദ്രം ധൈര്യം കാണിക്കുകയാണ് വേണ്ടെതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ വെല്ലുവിളി. കേന്ദ്രഭരണവും സി.ബി.ഐയും കൈയ്യിലുണ്ടായിട്ടും എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല. താനെങ്ങും പോയിട്ടില്ലെന്നും കേരളത്തിൽ തന്നെയുണ്ടെന്നും ആൻറണി വ്യക്തമാക്കി.

ആർ.എസ്.എസ് സർവ സന്നാഹവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എന്നാൽ, അവർക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും ആൻറണി വ്യക്തമാക്കി. കാസർകോഡ് പ്രസ് ക്ലബിൽ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതേതര വോട്ടർമാർക്ക് കൈപ്പിഴ സംഭവിക്കരുതെന്ന് ആൻറണി കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കടുത്ത മൽസരമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്‍റെ സൂചനയാണെന്നും ആൻറണി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.