ഒളിച്ചോടുന്നതും ഒഴിഞ്ഞു മാറുന്നതും വി.എസ്: ഉമ്മൻചാണ്ടി

തിരുവനന്തപുരം: കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതും ഒഴിഞ്ഞു മാറുന്നതും വി.എസ് അച്യുതാനന്ദൻ ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലാവലിന്‍ കേസിലും ടി.പി വധകേസിലും വി.എസ് നിലപാട് മാറ്റിയില്ലേയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.

തനിക്കെതിരെ 31 കേസുണ്ടെന്ന് പറയുന്ന വി.എസ് അത് ഏതൊക്കെ എന്നുകൂടി പറയണം. വി.എസിന്‍റെ കള്ളകളിക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. ഉമ്മന്‍ചാണ്ടി ഗോദമാറിക്കയറി എന്ന വി.എസിന്‍റെ വിമര്‍ശനത്തിന് താന്‍ മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് ഗോദയിലുള്ളയാള്‍ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഈ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് ചില മാറ്റങ്ങളുള്ളത്. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ബി.ജെ.പിയുടെ വിഭാഗീയ ശ്രമങ്ങളൊന്നും ഫലം കാണില്ലെന്നും ഉമ്മൻചാണ്ടി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.