തിരുവനന്തപുരം: ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. എന്നിട്ടാണ് ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ലഭിച്ച ഫണ്ടിന്‍െറ 74 ശതമാനവും കേരളം വിനിയോഗിച്ചില്ളെന്ന് ബി.ജെ.പി പരസ്യം ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
2010-11ല്‍ 136 കോടി, 2011-12ല്‍ 128 കോടി, 2012-13ല്‍ 245 കോടി, 2013-14ല്‍ 201 കോടി, 2014-15ല്‍ 119 കോടി എന്നിങ്ങനെ കേന്ദ്രഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍, 2015-16ല്‍ അനുവദിച്ചത് 45 കോടി മാത്രമാണ്.
2014-15 സാമ്പത്തികവര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിനത്തില്‍ കുറവു വരുത്തിയതുമൂലം വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കേണ്ട പദ്ധതി വിഹിതവും കുറഞ്ഞു. ഇതുകാരണം 2015 മാര്‍ച്ച് 16 വരെയുള്ള ബില്ലുകളേ കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2015 മാര്‍ച്ച് 17 മുതല്‍ 2016 ഏപ്രില്‍ നാല് വരെയുള്ള 254 കോടിയുടെ ബില്ലുകള്‍ക്ക് പണം നല്‍കാന്‍ കേന്ദ്രഫണ്ടിന് കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേന്ദ്രം അനുവദിച്ചതിന്‍െറ ഇരട്ടിയോളം തുക സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2010-11ല്‍ 280 കോടി, 2011-12ല്‍ 278 കോടി, 2012-13ല്‍ 378 കോടി, 2013-14ല്‍ 296 കോടി, 2014-15ല്‍ 249 കോടി, 2015-16ല്‍ 299 കോടി എന്നിങ്ങനെയാണ് കേന്ദ്രം അനുവദിച്ചതിനെക്കാള്‍ ഇരട്ടിയോളം തുക സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.