ജിഷ‍ കൊലപാതകം: പ്രതിഷേധം ശക്തമാകുന്നു; പട്ടികജാതി ഗോത്ര കമീഷൻ കേസെടുത്തു

തിരുവനന്തപുരം: പെരുമ്പാവൂരിൽ പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് വിധേയയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്ത്രീസംഘടനകൾ  സെക്രട്ടറിയേറ്റിന് മുൻപിൽ പ്രിതിഷേധസമരം നടത്തി. സ്ത്രീകൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. പോസ്റ്ററെഴുതിയും ഒട്ടിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധ സമരം നടന്നത്.

അതേസമയം, സംഭവത്തിൽ പട്ടികജാതി ഗോത്ര കമീഷൻ സ്വമേധയാ കേസെടുത്തു. മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും കമീഷൻ നിരീക്ഷിച്ചു. കേസന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഈ മാസം 28ന് മുൻപ് അന്വേഷണ റിപ്പോർട്ട് കമീഷന് സമർപ്പിക്കണമെന്നും കമീഷൻ സർക്കാറിന് നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.