‘നീറ്റ്’ സംവരണത്തെ ബാധിക്കില്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും വിവിധ പ്രാദേശിക വിഭാഗങ്ങള്‍ക്കും സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും അനുവദിച്ച സംവരണ ആനുകൂല്യങ്ങളെ മെഡിക്കല്‍, ഡെന്‍റല്‍  കോഴ്സുകള്‍ക്കുള്ള ദേശീയ പ്രവേശ പരീക്ഷ (നീറ്റ്) ബാധിക്കില്ളെന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സി.ബി.എസ്.ഇ, സംസ്ഥാന സിലബസുകള്‍ തമ്മിലുള്ള വ്യത്യാസം വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്ന വാദം അംഗീകരിക്കാന്‍ തയാറാകാതിരുന്ന സുപ്രീംകോടതി നീറ്റ് പോലൊരു സംവിധാനം തുടക്കത്തില്‍ വിദ്യാര്‍ഥികളെ ബാധിക്കുമെന്നും അതിന്‍െറ പേരില്‍ പരീക്ഷവേണ്ടെന്നു പറയാനാവില്ളെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശവും ന്യൂനപക്ഷ അവകാശത്തിന്‍െറ ഭാഗമാണെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് വേണ്ടി ഹാജരായ എല്‍. നാഗേശ്വര റാവു വാദിച്ചു. ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജും സമാനവാദം ആവര്‍ത്തിച്ചു. എന്നാല്‍, ഇരുകൂട്ടരുടെയും വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി നിങ്ങള്‍ തുടര്‍ന്നുവരുന്ന സംവരണരീതിയെ ഒരു നിലക്കും ബാധിക്കില്ളെന്നും സ്ഥാപനങ്ങളുടെ പ്രവേശരീതി തുടരാമെന്നും പരീക്ഷ ഒന്ന് മതിയെന്ന് മാത്രമാണ് തങ്ങള്‍ പറയുന്നതെന്നും വ്യക്തമാക്കി. ഇതുപോലെ ചില സംസ്ഥാനങ്ങളില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പ്രാദേശിക വിഭാഗങ്ങള്‍ക്കും നല്‍കിയ സംവരണവും തുടരും. ഒരേ സമയം പല ഏജന്‍സികളുടെയും സംസ്ഥാനങ്ങളുടെയും പരീക്ഷ എഴുതുന്നതിലുടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന സാമ്പത്തിക, സമയ നഷ്ടവും ചൂഷണവും ഇല്ലാതാക്കുകയാണ് ‘നീറ്റ് ചെയ്യുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.