നിര്‍ജലീകരണം: മണ്‍പാത്ര തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഷെഡില്‍ മണ്ണ് കുഴച്ചുകൊണ്ടിരിക്കെ കുംഭാര തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.  നിര്‍ജലീകരണം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത സീനിയര്‍ പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ജില്ലാ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചിരുന്നു. മഹേഷ് രാവിലെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. അതിരാവിലെ മുതല്‍ മണ്ണ് ചവിട്ടിക്കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു. ശരീരത്തില്‍ സൂര്യാതപ ലക്ഷണങ്ങളില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ മഹേഷിന്‍െറ ഹൃദയത്തില്‍ ഒരു ബ്ളോക്കുള്ളതായി വ്യക്തമായി. ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് കാക്കനാട്  ഗവ. കെമിക്കല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. അവിവാഹിതനാണ് മഹേഷ്. മാതാവ്: സരോജിനി. ജില്ലയില്‍ ചൊവ്വാഴ്ച നാലുപേര്‍ക്കുകൂടി സൂര്യാതപമേറ്റതായി ഡി.എം.ഒ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.