പെരുമ്പാവൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നടന്‍ സുരേഷ് ഗോപി എം.പിയും മരിച്ച ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെ സന്ദര്‍ശിച്ചു.
അവര്‍ക്കൊപ്പം ബി.ജെ.പി മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരനുമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ അവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചില്ല. ഏതാനും നിമിഷം മാത്രം ചെലവിട്ട് അമിത് ഷാ കോട്ടയത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ മടങ്ങി. പ്രതിയെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന് സര്‍ക്കാറിനോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജിഷക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്രത്തിന്‍െറ എല്ലാ ശ്രമവും ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.