ജിഷയുടെ ഘാതകന് വധശിക്ഷ ഉറപ്പു വരുത്തണം -സുധീരന്‍

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ കൊടും പീഡനമേറ്റ് കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതിക്ക് പരമാവധി വധശിക്ഷ നല്‍കണമെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരന്‍. കേരളം പോലൊരു സംസ്ഥാനത്ത് ഇതു പോലുള്ള ദുരന്തം നടന്നത് ഖേദകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.കെ മുനീറും സുധീരനൊപ്പമുണ്ടായിരുന്നു.

എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ക്രൂരമായി കൊല നടത്തിയ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഈ തരത്തിൽ മഹാപാതകം ചെയ്തയാളെ വധശിക്ഷക്ക് വിധേയനാക്കണം. സി.പി.എം പെരുമ്പാവൂരിൽ നടത്തുന്ന രാപ്പകൽ സമരം വേണ്ടിയിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

ജിഷയുടെ കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം.കെ മുനീറും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.