പെരുമ്പാവൂര്‍ കൊലപാതകം സി.ബി.ഐക്ക് വിടാമെന്ന് രാജ്നാഥ് സിങ്

തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം സി.ബി.ഐ  അന്വേഷണത്തിന് വിടാന്‍  തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്തി രാജ്നാഥ് സിങ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍െറ ശിപാര്‍ശ ലഭിച്ചാലുടന്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വി.ഐ.പി.കളുടെ പേര് വെളിപ്പെടുത്തുമെന്നും അവരെ ശിക്ഷിക്കുമെന്നും പറഞ്ഞിട്ട് വാക്ക് പാലിക്കാത്തത് എന്തുകൊണ്ടാണെന്നും സിങ് ചോദിച്ചു. ചാത്തന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.