പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ സഹോദരി ദീപയുടെ സുഹൃത്തും ഇവരുടെ സമീപവാസിയുമായ യുവാവിനെ ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്തു. യുവാവിനെ ഞായറാഴ്ച പുലര്‍ച്ചെ സ്ഥലത്തത്തെിച്ച് അന്വേഷണം നടത്തിയെങ്കിലും നിര്‍ണായ തെളിവുകളൊന്നും ലഭിച്ചില്ളെന്നാണ് സൂചന. ആലുവ പൊലീസ് ക്ളബില്‍ ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേസമയം, ജിഷയുടെ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തുനിന്ന് ശേഖരിച്ച ഉമനീരിന്‍െറയും ശരീരത്തില്‍ ബീജത്തിന്‍െറ സാന്നിധ്യമുണ്ടെങ്കില്‍ അവയുടെയും ഡി.എന്‍.എ പരിശോധന ഫലങ്ങളാണ് ഇനി കേസില്‍ വഴികാട്ടിയാവുക.ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് കൊച്ചിയിലത്തെിച്ച സമീപവാസിയായ യുവാവ് ഉള്‍പ്പെടെ അഞ്ചുപേരാണ് നിലവില്‍ അന്വേഷണസംഘത്തിന്‍െറ കസ്റ്റഡിയിലുള്ളത്. ഇതരസംസ്ഥാന തൊളിലാളി ഉള്‍പ്പെടെയുള്ളവരില്‍ ഒരാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന ഉറച്ചവിശ്വാസം അന്വേഷണ സംഘത്തിനിപ്പോഴുമുണ്ട്. വിശദ ഫോറന്‍സിക് പരിശോധന ഫലം കൂടി ലഭ്യമാകുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കുരുക്കാമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍.
അതേസമയം, സംശയാസ്പദ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ഞായറാഴ്ച വൈകുന്നേരം പെരുമ്പാവൂരില്‍നിന്ന് പിടികൂടി.
ശരീരമാസകലം മുറിവേറ്റ യുവാവിനെ പെരുമ്പാവൂര്‍ ആലുവ റൂട്ടില്‍ മഞ്ഞപ്പെട്ടിയില്‍നിന്ന് വൈകുന്നേരം ആറോടെ നാട്ടുകാരാണ് പൊലീസിന് കൈമാറിയത്. ശരീരത്തില്‍ കടിയേറ്റ മുറിവുകളടക്കം കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.