വളാഞ്ചേരി: ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ പ്രധാന വളവില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് സുരക്ഷാഭിത്തി തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി ശങ്കര്‍ദേവര്‍കുട്ടി കൃഷ്ണസ്വാമിയുടെ മകന്‍ നവീന്‍ കുമാറിനെ (32) വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിമധ്യേ ലോറിയില്‍ കയറിയ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാത്രിയോടെ ടാങ്കറില്‍നിന്ന് പാചകവാതകം മാറ്റിയതോടെയാണ് പരിഭ്രാന്തിയകന്നത്.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പടര്‍ത്തിയതിനത്തെുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പരിസരത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. പൊലീസ് ഗതാഗതം തിരിച്ചുവിടുകയും പരിസരവാസികള്‍ മാറിത്താമസിക്കണമെന്ന് നിര്‍ദേശിക്കുകയും വീടുകളില്‍ തീ കത്തിക്കരുതെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഫയര്‍ഫോഴ്സത്തെി ടാങ്കറിലേക്ക് വെള്ളംചീറ്റി. ഐ.ഒ.സി ചേളാരി പ്ളാന്‍റില്‍നിന്ന് സംഘം സ്ഥലത്തത്തെി ചോര്‍ച്ചയടക്കാന്‍ ശ്രമം ആരംഭിച്ചു. ഒഴിഞ്ഞ ടാങ്കര്‍ലോറി സ്ഥലത്തത്തെിച്ച് മറിഞ്ഞ ടാങ്കറില്‍നിന്ന് പാചകവാതകം നീക്കാന്‍ ആരംഭിച്ചു. പാചകവാതകം മാറ്റിയതിനുശേഷം രാത്രിയോടെ ദേശീയപാത വഴി ഗതാഗതം പുന$സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.