കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വാല്‍വിലേക്ക് വീണ് യുവാവ് മരിച്ചു

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിതരണ പൈപ്പിന്‍െറ വാല്‍വിലേക്ക് കാല്‍വഴുതി വീണ് യുവാവ് മരിച്ചു.
പുളിക്കല്‍ പെരിയമ്പലം മേലെ വട്ടശ്ശേരി ദയാനന്ദന്‍െറ മകന്‍ ജിഷ്ണുവാണ് (19) മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. വാഴയൂര്‍ സാഫി കോളജിന് സമീപം മുണ്ടകശ്ശേരിയിലുള്ള ചീക്കോട് കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ടാങ്കില്‍നിന്നുള്ള വെള്ളം വിതരണം ചെയ്യുന്ന വാല്‍വ് തുറന്ന സമയം ജിഷ്ണു ഇതിലേക്ക് വീഴുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവരാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. നാല് പേരാണ് ഈ സമയത്തുണ്ടായിരുന്നത്.
വാല്‍വിനകത്ത് പുറംഭാഗം അകപ്പെട്ട ജിഷ്ണുവിനെ രക്ഷിക്കാന്‍ മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്സും ഡോക്ടറും ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തത്തെി.
ഫയര്‍ഫോഴ്സ് വാല്‍വിനകത്ത് നിന്ന് പുറത്തെടുത്ത ശേഷം ഡോക്ടര്‍ ഓക്സിജന്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: രജിന. സഹോരങ്ങള്‍: നിഖില്‍, നിഷ്ണ, സേതു ആനന്ദ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.