കേരളത്തിലെ പട്ടിണി മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം -കുമ്മനം

തിരുവനന്തപുരം: കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പേരാവൂരില്‍ കുട്ടികള്‍ക്ക് മാലിന്യം കഴിക്കേണ്ടി വന്നത് ഒരു യാഥാര്‍ഥ്യമാണ്. സത്യം വെട്ടിത്തുറന്ന് പറയുന്നവര്‍ നാട് നന്നാവണമെന്ന ആഗ്രഹമുള്ളവരാണ്. കേരളത്തില്‍ എല്ലാം സുഭിക്ഷവും സമൃദ്ധവും എന്ന് പറയുന്നതില്‍ എന്ത് അർഥമാണുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനെതിരായ ഉമ്മൻചാണ്ടിയുടെ പ്രസ്താവന ഇതിന്‍റെ ഭാഗമാണ്. ഭൂരഹിതരെയും ആദിവാസികളെയും യു.ഡി.എഫ് സർക്കാർ വഞ്ചിച്ചുവെന്നും കുമ്മനം പറഞ്ഞു.

വളരെ ദയനീയമാണ് കേരളത്തിന്‍റെ സ്ഥിതി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കേരളത്തിനുള്ളത്. ഇത് വരുത്തിവച്ചതാരാണ്. ഏത് രംഗത്താണ് പുരോഗതിയുള്ളത്. പട്ടികജാതി--പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ദയനീയമായ സ്ഥിതി വിശേഷത്തെക്കുറിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ‍യെന്നും കുമ്മനം ചോദിച്ചു.

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മറ്റു സംസ്ഥാനങ്ങളെടുത്ത നടപടികൾ പോലും കേരളം സ്വീകരിച്ചില്ല. സംസ്ഥാനരാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയം ബി.ജെ.പി ആണെന്നത് നിർണയാക വഴിത്തിരിവാണെന്നും കുമ്മനം പറഞ്ഞു.

കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്ത പ്രധാനമന്ത്രിയുടെ നപടിക്കെതിരെ രൂക്ഷമായ ഭാഷയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. തെറ്റായ പ്രസ്താവനകൾ പ്രധാനമന്ത്രി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.