പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി ഘാതകനെക്കുറിച്ച് പറഞ്ഞത് തന്നെക്കുറിച്ചാണെന്ന് പ്രചരിപ്പിക്കുന്ന യു.ഡി.എഫിന്‍െറ ജനാധിപത്യ മര്യാദ ലംഘിച്ചുള്ള നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് സാജുപോള്‍ എം.എല്‍.എ. ജിഷയുടെ അമ്മയുടെ വാക്കുകള്‍ റെക്കോഡ് ചെയ്ത് വീടു വീടാന്തരം കയറിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്ന യു.ഡി.എഫിനെതിരെ പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പ്രതികരിക്കും.
വിഷയം താന്‍ ജനകീയ കോടതിക്ക് വിട്ടതായും രാപകല്‍ സമരപ്പന്തലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി താലൂക്കാശുപത്രിയില്‍ വന്നുപോയശേഷമാണ് ജിഷയുടെ അമ്മ താന്‍ അവരെ സഹായിച്ചില്ളെന്ന് ആരോപിച്ചത്. ജിഷക്ക് ഭൂമിയും വീടും ലഭിച്ചത് തന്‍െറ ഇടപെടല്‍ മൂലമാണ്. അന്നത്തെ പട്ടികജാതി വര്‍ഗ വികസന ഓഫിസര്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. തന്‍െറ വീഴ്ച മൂലം എല്‍.ഡി.എഫിനുണ്ടായ പ്രയാസത്തിനും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.