സരിത ഇന്ന് സോളാർ കമീഷനിൽ

കൊച്ചി: തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത.എസ്.നായര്‍ ഇന്ന് സോളാര്‍ കമീഷനിൽ ഹാജരാവും. കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങള്‍ കമീഷന് മുമ്പില്‍ പറയുമെന്ന് സരിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തെ ഞെട്ടിക്കുന്ന ഡിജിറ്റല്‍ തെളിവ് സരിത ഇന്ന് കമീഷന് കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്ക് താനുമായുള്ള ബന്ധത്തിന്‍റെ തെളിവുകളാണ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് കൈമാറിയതെന്നാണ് സരിതയുടെ അവകാശ വാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.