ബി.ജെ.പിയെ വളര്‍ത്തുന്നത് എല്‍.ഡി.എഫും യു.ഡി.എഫും: പി.പി മുകുന്ദന്‍

കൊല്ലം: എല്‍.ഡി.എഫും യു.ഡി.എഫും തന്നെയാണ് ബി.ജെ.പിയെ വളര്‍ത്തി കൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. അതുകൊണ്ടാണ് ഇരുമുന്നണികളില്‍ നിന്നും ആളുകള്‍ ദേശീയ ജനാധിപത്യ സംഖ്യത്തിലേക്കും ബി.ജെ.പിയിലേക്കും ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്ക്ളബിന്‍റെ ജനസഭ പരിപാടിയില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മണിക്കൂറുകള്‍ ശേഷിക്കേ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്നുള്ളതല്ല, എന്‍.ഡി.എ എത്ര സീറ്റ് നേടുമെന്നുള്ളതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.