വടകര: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കത്തെിയ ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (31) വെടിയേറ്റുമരിച്ച സംഭവം അന്വേഷിക്കാന്‍ വടകര ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേകസംഘം രൂപവത്കരിച്ചു. വ്യാഴാഴ്ച രാത്രി 11ഓടെ ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. അവധി അനുവദിക്കുന്നതിനെ ചൊല്ലി ബിഹാര്‍ സ്വദേശി ഹവില്‍ദാര്‍ ഉമേഷ് പ്രസാദ് സിങ്ങുമായി വാക്കുതര്‍ക്കമുണ്ടായതായി പറയുന്നു. ഇയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിലയിരുത്തല്‍. സംഭവത്തിനുശേഷം ഇയാള്‍ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. തൊട്ടടുത്ത വീട്ടില്‍നിന്ന് മുണ്ട് ധരിച്ച് ലോറി മാര്‍ഗം സ്ഥലംവിട്ടതായാണ് അറിയുന്നത്. പിടികൂടുന്നതിനായി രാത്രിതന്നെ പൊലീസ് ശ്രമം ആരംഭിച്ചിരുന്നു. ഇവര്‍ താമസിച്ച സ്കൂള്‍ പൊലീസ് വലയത്തിലായിരുന്നു. വടകര, പയ്യോളി, കൊയിലാണ്ടി സി.ഐമാരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ ശാസ്ത്രീയഅന്വേഷണത്തിനുള്ള സംഘവും സ്ഥലത്തത്തെിയിരുന്നു. മരിച്ചയാളിന്‍െറ തലയിലും വയറിലും തുടയിലുമായാണ് വെടിയേറ്റപാടുകളുള്ളത്. എട്ടുതവണ വെടിവെച്ചിട്ടുണ്ട്. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ളെന്ന നിലപാടിലാണ് മറ്റ് സഹപ്രവര്‍ത്തകര്‍. വെടിയൊച്ച കേട്ട് എത്തിയപ്പോള്‍ സാബ് വെടിയേറ്റ് പിടയുന്നത് കണ്ടെന്ന് മാത്രമാണ് മൊഴി. അപ്പോള്‍തന്നെ ഉമേഷ് പ്രസാദ് സിങ്ങിനെ കാണാതായിരുന്നു. സംഭവം നടന്നയുടനെ സ്കൂള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടുവത്രേ.
ഈമാസം നാലിനാണ് ബി.എസ്.എഫ് 407 കമ്പനിയിലെ എഫ് ബറ്റാലിയനിലെ ഒരു അസിസ്റ്റന്‍റ് കമാന്‍ണ്ടന്‍റുള്‍പ്പെടെ 89പേര്‍ വടകര കൊയിലാണ്ടി താലൂക്കുകളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇരിങ്ങല്‍ കോട്ടക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലത്തെിയത്. രാജസ്ഥാനിലെ ദോസാര്‍ ജില്ലയില്‍ മാന്തൂര്‍പ്രാതി വില്ളേജാണ് രാംഗോപാല്‍ മീണയുടെ ജന്മസ്ഥലം. പിതാവ്: ഖന്‍ശ്യാം മീണ. മാതാവ്: രുഗ്മണി ദേവി. ഭാര്യ: സജ്ന. മകള്‍: മയാനക്. വടകര സഹകരണ ആശുപത്രിയില്‍നിന്ന് മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലത്തെിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. കരിപ്പൂരിലത്തെിച്ച മൃതദേഹം വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
തോക്കുംതിരയും പരിഭ്രാന്തി പരത്തി
വടകര: ഹവില്‍ദാര്‍ ഉമേഷ് പ്രസാദ് സിങ് വെടിവെപ്പിനുശേഷം 60 റൗണ്ട് വെടിയുതിര്‍ക്കാനുള്ള തോക്കും തിരകളുമായാണ് രക്ഷപ്പെട്ടതെന്ന അഭ്യൂഹം പൊലീസിന്‍െറ ഉറക്കംകൊടുത്തി. സംഭവം അറിഞ്ഞതുമുതല്‍ പുലര്‍ച്ചെ നാലുവരെ ഇതിനായുള്ള തെരച്ചിലായിരുന്നു. സ്കൂള്‍ മതിലിനടുത്ത് ഉപേക്ഷിച്ച നിലയില്‍ തോക്കും പൗച്ചും കണ്ടത്തെിയതോടെയാണ് ആശ്വാസമായതെന്ന് പൊലീസ് പറഞ്ഞു. തെരച്ചിലില്‍ നാട്ടുകാരും കാര്യമായി സഹകരിച്ചു. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പ്രതിയെ വലയിലാക്കാമെന്നാണ് വിലയിരുത്തല്‍. ഇതിനായി രണ്ടുസംഘമായാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.