തിരൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കത്തെിയ ജവാന്‍മാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരന്‍െറ ഉടുമുണ്ടഴിച്ച് വെട്ടിലായി. തിരൂര്‍ റസ്റ്റ് ഹൗസിലാണ് സംഭവം. പട്ടികജാതിക്കാരനായ ജീവനക്കാരനോട് ക്ഷമാപണം നടത്തി ജവാന്‍മാര്‍ വിവാദത്തില്‍ നിന്ന് തടിയൂരി. വെള്ളിയാഴ്ച രാവിലെ പത്തരയോടെ റസ്റ്റ്ഹൗസ് പ്രവേശ കവാടത്തിന് സമീപമായിരുന്നു സംഭവം. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നതിനിടെ ഒരാഴ്ചയായി ഇവിടെ താമസിക്കുന്ന ജവാന്‍മാരുടെ സംഘത്തിലെ മൂന്നു പേര്‍ തടഞ്ഞ് വെക്കുകയും മേലാല്‍ തുണിയുടുക്കരുതെന്നും പാന്‍റിടണമെന്നും പറഞ്ഞ് ഉടുതുണി അഴിക്കുകയായിരുന്നുവെന്ന് ജീവനക്കാരന്‍ പറഞ്ഞു. ഇതോടെ ഭയന്ന ജീവനക്കാരന്‍ അലറിവിളിച്ച് മുറിയില്‍ കയറി വാതിലടച്ചു.
റസ്റ്റ് ഹൗസില്‍ കാന്‍റീന്‍ നടത്തുന്ന കുടുംബശ്രീ യൂനിറ്റിലെ സ്ത്രീകളുള്‍പ്പെടെ നിലവിളി കേട്ട് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ മാധ്യമ പ്രവര്‍ത്തകരും എത്തിയതോടെ ജവാന്‍മാരുടെ നടപടി വിവാദമായി. അതോടെ ജവാന്‍മാര്‍ ജീവനക്കാരനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി.
ഇതിനിടെ തിരൂര്‍ എസ്.ഐ സുനില്‍പുളിക്കലും ബി.എസ്.എഫ് കമാന്‍ഡന്‍റും സ്ഥലത്തത്തെി. പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്നായിരുന്നു ഇവരുടെ നിലപാട്. അപ്പോഴേക്കും ജവാന്‍മാര്‍ ക്ഷമാപണം നടത്തിയും ജോലി നഷ്ടമാകുമെന്നതിനാല്‍ പരാതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ചും ജീവനക്കാരനെ അനുനയിപ്പിച്ചിരുന്നു. ജീവനക്കാരനെ സഹോദരനായാണ് കാണുന്നതെന്നും തമാശ രൂപേണ മുണ്ട് പിടിച്ചതിനിടെ അഴിയുകയായിരുന്നുവെന്നുമായിരുന്നു ജവാന്‍മാരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.