തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ഹൈടെക് ആക്കുന്നതിന് വിപുലമായ സംവിധാനങ്ങളൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്). www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന് മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും ഉള്‍പ്പെടെ മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യു.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലില്‍ സൗകര്യമുണ്ട്.
കലോത്സവ മത്സരഫലങ്ങൾ 24 വേദികളിലേക്കും പ്രധാന ഓഫിസുകളിലേക്കും വേഗത്തിലെത്താൻ കഴിയുന്ന ഡിജിറ്റൽ മാപ്പുകൾ ഉൾപ്പെടെ ആപ്പിൽ ലഭ്യമാകും. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE Ulsavam’ എന്ന് നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയമുള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും ‘ഉത്സവം’ ആപ്പിലുണ്ട്. ആപ് വ്യാഴാഴ്ച മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.