തിരുവനന്തപുരം: വിവാദമായ വന നിയമഭേദഗതിയുടെ കരടുമായി ബന്ധപ്പെട്ട് പൊതുജന അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവയുടെ സമഗ്ര റിപ്പോർട്ട് അടുത്തയാഴ്ചക്കകം നൽകാൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. വനം അഡീ. ചീഫ് സെക്രട്ടറിക്ക് ലഭിച്ച അഭിപ്രായങ്ങളാണ് ക്രോഡീകരിച്ച് റിപ്പോർട്ടായി നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്.
ജനുവരി ഒമ്പതിന് ഇതേക്കുറിച്ച് വിലയിരുത്താനാണ് ബുധനാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതു പരിഹരിക്കാനുള്ള മാർഗങ്ങളും ആരാഞ്ഞു. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ലഭ്യമാക്കുന്നത്, വനം ജീവനക്കാരുടെ സ്പെഷൽ റൂൾ ഭേദഗതി, താൽക്കാലിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക, ഇക്കോ ടൂറിസം പദ്ധതികളുടെ പ്രവർത്തനം എന്നിവയാണ് പ്രധാനമായും അവലോകനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.