രമക്ക് നേരെ കൈയ്യേറ്റം: സി.പി.എമ്മിന്‍റെ അസഹിഷ്ണുതക്ക് തെളിവ് -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ആർ.എം. പി നേതാവും വടകരയിലെ സ്ഥാനാർഥിയുമായ കെ.കെ രമയെ അക്രമിച്ച സി.പി.എമ്മിന്‍റെ നടപടി അസഹിഷ്ണുതയുടെ തെളിവാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിലൂടെ സി.പി.എമ്മിന്‍റെ സോഷ്യല്‍ ഫാഷിസ്റ്റ് സ്വഭാവമാണ് പുറത്തുവന്നത്. ബംഗാളില്‍ ചെയ്തതുപോലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുന്ന രീതിയാണിത്. ഇതിനെ നിയന്ത്രിക്കാന്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ആ ചുമതല ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് പോകും. ബംഗാളില്‍ അതാണ് സംഭവിച്ചതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ജനങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെപ്പോലും അനുവദിക്കില്ലെന്ന സി.പി.എമ്മിന്റെ തികച്ചും അസഹിഷ്ണുതാപരമായ സമീപനമാണ് കെ.കെ.രമയെ ആക്രമിച്ചതിലൂടെ വെളിപ്പെടുന്നത്. 51 വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മയെപ്പോലും ഇല്ലാതാക്കാനാണ് ശ്രമം. ഇപ്പോള്‍ കെ.കെ.രമ സ്ഥാനാര്‍ഥിയായതോടുകൂടി രമയെ ആക്രമിച്ചിരിക്കുന്നു. ഇത് സി.പി.എമ്മിന്റെ സോഷ്യല്‍ ഫാസിസ്റ്റ് സ്വഭാവമാണ് പുറത്തുകൊണ്ടുവരുന്നത്. ബംഗാളില്‍ ചെയ്തതുപോലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുന്ന രീതിയാണിത്. ഇതിനെ നിയന്ത്രക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ആ ചുമതല ഏറ്റെടുക്കുന്ന അവസ്ഥയിലേക്കു പോകും. ബംഗാളില്‍ അതാണ് സംഭവിച്ചത്.

ഈ അക്രമരാഷ്ട്രീയത്തെക്കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍പ്പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ സി.പി.എമ്മിനേ കഴിയൂ. രമ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെ അകറ്റിനിര്‍ത്താനും ക്രിമിനല്‍ ഭരണം വരാതിരിക്കാന്‍ വേണ്ടിയുള്ള വിവേകപൂര്‍ണമായ തീരുമാനമാണ് ജനങ്ങള്‍ എടുക്കേണ്ടത്. അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുകതന്നെ ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.