യു.ഡി.എഫ് അധികാരത്തിൽ വരും; കേരളത്തിൽ മോദി ഇഫക്ടില്ല -ആന്‍റണി

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ്  വീണ്ടും അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. കേരളത്തില്‍ മോദി ഇഫക്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് അവസാന ഘട്ടത്തിൽ മുന്നിലെത്തിക്കഴിഞ്ഞു. ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കില്ല. അവർക്ക് നിയമസഭയിൽ എത്തണമെങ്കിൽ പാസ് വാങ്ങി സന്ദർശക ഗാലറിയിൽ കയറേണ്ടി വരുമെന്നും ആന്‍റണി പരിഹസിച്ചു.

എൽ.ഡി.എഫിന് പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നു മാത്രമല്ല ഇപ്പോഴുള്ള എം.എൽ.എമാർ കുറയുകയും ചെയ്യും. സംസ്ഥാനത്ത് മഞ്ചേശ്വരത്തും കാസർകോട്ടും യു.ഡി.എഫും ബി.ജെ.പിയുമായാണ് മത്സരമെങ്കിൽ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന്‍റെ മുഖ്യ എതിരാളി എൽ.ഡി.എഫ് ആണ്. നേമത്ത് ബി.ജെ.പിയുടെ സാന്നിധ്യമുണ്ടെന്നു മാത്രം -ആന്‍റണി കൂട്ടിച്ചേർത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.