പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ താരം പൂഞ്ഞാറുകാരന്‍ പി.സി ജോര്‍ജ് തന്നെ. ചതുഷ്കോണ മത്സരത്തില്‍ മൂന്നു മുന്നണികളെയും തറ പറ്റിച്ചാണ് ജോര്‍ജ് വിജയിച്ചത്. അതും തിളങ്ങുന്ന ഭൂരിപക്ഷത്തില്‍. 27821 വോട്ടിനാണ് തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് മാണിയിലെ ജോര്‍ജ്കുട്ടി അഗസ്റ്റിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. പി.സി ജോര്‍ജിന് 63,621ഉം ജോര്‍ജ്കുട്ടിക്ക് 35,800 വോട്ടും ലഭിച്ചു. എല്‍. ഡി എഫ് പിന്തുണച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി ജോസഫിന് 22,270 വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ആര്‍ ഉല്ലാസിന് 19966 വോട്ടും ലഭിച്ചു.
ഇത് എഴാം തവണയാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജോര്‍ജ് തെരഞ്ഞെടുക്കപ്പെടുന്നത്. 1980 , 82, 96, 2001, 2006 , 2011 വര്‍ഷങ്ങളില്‍ എല്‍.ഡി.എഫ് ആയും യു.ഡി.എഫ് ആയും നിയമസഭയില്‍ എത്തിയ ജോര്‍ജ് ഇത്തവണ സ്വതന്ത്ര വേഷത്തിലാണ് വരുന്നത്.
2006ല്‍ ഇടതു എം.എല്‍.എ ആയി സഭയിലത്തെിയ പി.സി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് പുന:രേകീകരണത്തെ തുടര്‍ന്ന് യു.ഡി.എഫിന്‍്റെ ഭാഗമായി. 2011ല്‍ യു.ഡി.എഫ് ടിക്കറ്റില്‍ പൂഞ്ഞാറില്‍ ജയിച്ച ജോര്‍ജ് മന്ത്രിപദം ആഗ്രഹിച്ചെങ്കിലും ചീഫ് വിപ്പ് പദവിയാണ് നല്‍കിയത് .
പാര്‍ട്ടിയോ മുന്നണിയോ നോക്കാതെ അഴിമതിക്കാരെയും അവിഹിതക്കാരെയും തുറന്നു കാട്ടുന്ന പി.സി ജോര്‍ജ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തീരാ തലവേദന ആയിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍്റെ വൈസ് ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം മാണിയുമായി തെറ്റിപ്പിരിയുകയും എല്‍.ഡി.എഫുമായി അടുപ്പത്തിലാവുകയും ചെയ്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു വേണ്ടി ശക്തമായ പ്രചാരണം നടത്തിയ ജോര്‍ജ് പൂഞ്ഞാറില്‍ ഇടതു പിന്തുണയില്‍ ഇത്തവണ മത്സരിക്കാമെന്ന് കണക്കു കൂട്ടിയിരുന്നു. എന്നാല്‍, ജോര്‍ജിന് സീറ്റ് നല്‍കാന്‍ കഴിയില്ളെന്ന് സി.പി.എം ശക്തമായ നിലപാട് എടുത്തു. അതോടെ, സി പി എമ്മിനും പിണറായി വിജയനും എതിരെ ആഞ്ഞടിച്ച് സ്വതന്ത്ര വേഷത്തില്‍ ജോര്‍ജ് മത്സരത്തിന് ഇറങ്ങി.
അഴിമതിക്കെതിരെ സ്വീകരിക്കുന്ന സന്ധിയില്ലാത്ത നിലപാടിന്‍്റെ പേരിലാണ് ജോര്‍ജിനെ എഴാം തവണയും നിയമസഭയിലേക്ക് അയക്കാന്‍ പൂഞ്ഞാറുകാര്‍ തീരുമാനിച്ചത്. ജോര്‍ജിന്‍്റെ ശത്രു അദ്ദഹത്തേിന്‍്റെ നാവാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പൂഞ്ഞാറിലെ സി.പി.എമ്മുകാര്‍ തനിക്കാണ് വോട്ടു ചെയ്യുകയെന്ന് ജോര്‍ജ് പ്രഖ്യാപിച്ചത് അക്ഷരം പ്രതി ശരിയായെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.