ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ രാജ്ഭവനിലെത്തിയ ഉമ്മൻചാണ്ടി ഗവർണർ പി. സദശിവത്തിന് രാജിക്കത്ത് കൈമാറി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും.

കോൺഗ്രസിന്‍റെ പരാജയത്തെ കുറിച്ച് 23ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യും. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചുവെന്നല്ലാതെ അവരുടെ വോട്ടിങ് ശതമാനമൊന്നും ഉയർന്നിട്ടില്ലെന്ന് രാജിക്കത്ത് കൈമാറി മടങ്ങുമ്പോൾ ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേമത്തെ വോട്ട് ചോർച്ചയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. കോൺഗ്രസിന്‍റെ വോട്ടുകൾ ചോർന്നത് സി.പി.എമ്മിലേക്കാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിനെതിരായ വികാരം താൽകാലിക പ്രതിഭാസം മാത്രമാണ്. തോൽവിയിൽ പാർട്ടിക്കും മുന്നണിക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ നയിച്ചത് താനായിരുന്നതിനാൽ മുഖ്യ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.