കാലാവധി തികച്ച രണ്ടാം കോണ്‍ഗ്രസ് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പടിയിറങ്ങുന്നത് മറ്റൊരു ചരിത്രംകൂടി രചിച്ച്. സ്വതന്ത്രകേരളത്തില്‍ അഞ്ചുവര്‍ഷം സ്ഥാനത്ത് തുടര്‍ന്ന രണ്ടാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന മുഖമുദ്രയുമായാണ് ഉമ്മന്‍ ചാണ്ടി ഇറങ്ങുന്നത്. 1982- 87ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ കഴിഞ്ഞാല്‍ പിന്നീട് ഉമ്മന്‍ ചാണ്ടിയാണ് അഞ്ചുകൊല്ലം തികച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി.

കേവലം രണ്ട് എം. എല്‍.എമാരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം നടപ്പാക്കാനും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റിന്‍െറ പടിയിറങ്ങിയത്. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലെയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെയും വിജയം മന്ത്രിസഭക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.