ആര്യാടന്‍െറ കുത്തക തകര്‍ത്ത് നിലമ്പൂര്‍

മലപ്പുറം: അരനൂറ്റാണ്ടിലേറെ നിലമ്പൂരില്‍ കളം നിറഞ്ഞുനിന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്‍െറ കരുനീക്കങ്ങള്‍ തെറ്റിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. പലതവണ എം.എല്‍.എയും നാലുതവണ മന്ത്രിയുമായ ആര്യാടന്‍ ഇത്തവണ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി ഫീല്‍ഡ് ചെയ്തപ്പോള്‍ തന്നെ കുടുംബാധിപത്യം എന്ന ആരോപണം മണ്ഡലത്തില്‍ പാറിനടന്നു. ഒരു ഭാഗത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുതന്നെ പാരകളും തുടങ്ങി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് പാരമ്പര്യമുള്ള പി.വി. അന്‍വറിനെ തന്നെ ഇവിടെ സ്വതന്ത്രനായി ഇറക്കി സി.പി.എം നടത്തിയ പരീക്ഷണം ഫലം കാണുകയായിരുന്നു. 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്നിലാക്കിയത്. 2011ല്‍ ആര്യാടന് ലഭിച്ചത്  5,598 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു.
കോണ്‍ഗ്രസിന്‍െറ അഥവാ ആര്യാടന്‍െറ സീറ്റ് പിടിച്ചെടുത്തെന്ന ചരിത്രം സൃഷ്ടിച്ചാണ് അന്‍വര്‍ നിയമസഭയിലത്തെുന്നത്. 1965ല്‍ മണ്ഡലം രൂപവത്കരിച്ചതു മുതല്‍ ആര്യാടന്‍ മുഹമ്മദിന്‍െറ സാന്നിധ്യമാണ് നിലമ്പൂരിന്‍െറ പ്രത്യേകത. അട്ടിമറി ഒരു പ്രകമ്പനം തന്നെയാണ് നിലമ്പൂരില്‍ സൃഷ്ടിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.