സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം: ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ സി.പി.എം-ആര്‍.എസ്.സ് സംഘര്‍ഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്തില്‍ ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതിയെ കണ്ടതിനുശേഷം ബി.ജെ.പി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ രാഷ്ട്രപതിയെ അറിയിച്ച സംഘം ആക്രമണത്തിന്‍െറ തെളിവുകളും നല്‍കി. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെട്ടതിന് പുറമെ പാര്‍ട്ടിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മോശമാണ്. പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് മൗനംപാലിക്കുകയാണ്. ഇതു ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ആക്രമണത്തെ അപലപിക്കണം.
പരാതികേട്ട രാഷ്ട്രപതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ഗഡ്കരിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, നിര്‍മല സീതാരാമന്‍, രാജീവ് പ്രതാപ് റൂഡി, എം.പിമാരായ മീനാക്ഷി ലേഖി, എം.ജെ. അക്ബര്‍, ബി.ജെ.പി കേരള സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ എന്നിവരും രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.