കേരളത്തിലേത് ഒഴിഞ്ഞ ഖജനാവല്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേരളത്തിലേത് ഒഴിഞ്ഞ ഖജനാവാണെന്ന നിയുക്ത മന്ത്രി ഡോ. തോമസ് ഐസകിന്‍റെ പരാമർശത്തിന് മറുപടിയുമായി കാവൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. സംസ്ഥാനത്തേത് ഒഴിഞ്ഞ ഖജനാവല്ലെന്ന് ഉടൻ മനസിലാകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

മന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പാണ് തോമസ് ഐസക് പ്രസ്താവന നടത്തിയിട്ടുള്ളത്. ചുമതലയേറ്റ ശേഷം അദ്ദേഹം നിലപാട് മാറ്റുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ തന്‍റെ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് മാറില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.