തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസയർപ്പിക്കുന്നതിനായി മുൻമന്ത്രി കെ.എം.മാണി എ.കെ.ജി സെന്ററിലെത്തി. യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യ ലോട്ടറി ഉൾപ്പെടെയുള്ള ജനക്ഷേമപദ്ധതികൾ തുടരണമെന്നും കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നും മാണി പിണറായിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് പിണറായി ഉറപ്പ് നൽകിയതായി പിന്നീട് മാണി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മാണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.