വടക്കാഞ്ചേരി: അനിഖയുടെ മുത്തച്ഛന്‍ ഇന്ന് നാട് ഭരിക്കുന്ന മന്ത്രിയാവും. പഴയതുപോലെ കളിക്കാനൊന്നും കിട്ടില്ല. തിരക്കോടു തിരക്കായിരിക്കും. 12 കൊല്ലം മുമ്പ് മന്ത്രിയെ തോല്‍പിച്ചയാള്‍ എന്ന പേരേ കേള്‍പ്പിച്ചുള്ളൂ, ഇപ്പോള്‍ മന്ത്രിയുമായി. വടക്കാഞ്ചേരി പനങ്ങാട്ടുകര ആക്കപ്പറമ്പില്‍ ചിയാമുവിന്‍െറയും ഫാത്തിമാ ബീവിയുടെയും മകന്‍ മൊയ്തീന്‍െറ ഈ തിരക്കിനോട് കുടുംബം പൊരുത്തപ്പെട്ടിട്ട് കാലം കുറെയായി. ചിയാമുവും ഫാത്തിമാ ബീവിയും മകന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ തിരക്കുകള്‍ കണ്ടാണ് കടന്നുപോയത്.
ഇപ്പോള്‍ ഭാര്യ ഉസൈബ ബീവി ആ തിരക്ക് അടുത്തറിയുന്നു. മകള്‍ ഡോ. ഷീബക്കുമറിയാം, ഉപ്പ വലിയ തിരക്കുകാരനാണെന്ന്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മരുമകന്‍ റഫീഖിനും അവരുടെ കുഞ്ഞ് അനിഖക്കും അത് അറിയായ്കയില്ല. എന്നാല്‍, എന്നും വീട്ടിലത്തൊന്‍ കഴിയുന്ന തിരക്കേ ഉണ്ടായിരുന്നുള്ളൂ, 2011 മുതല്‍ മൊയ്തീന്. ഇനിയത് കഴിയുമെന്ന് തോന്നുന്നില്ല. കുന്നംകുളം മണ്ഡലത്തിന്‍െറ കാര്യം നോക്കിയാല്‍ പോര.
ഉസൈബ ബീവി വടക്കാഞ്ചേരിക്കടുത്ത എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സാണ്. മകള്‍ ഡോ. ഷീബ ആയുര്‍വേദ പഠനം കഴിഞ്ഞ് വടക്കാഞ്ചേരിയിലെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയില്‍ പരിശീലനത്തിന് പോകുന്നു. 2004ല്‍, വൈദ്യുതി മന്ത്രിയായിരുന്ന കെ. മുരളീധരന്‍ സുരക്ഷിത മണ്ഡലം തേടി വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ എതിരാളിയായി എത്തിയ എ.സി. മൊയ്തീന്‍ അട്ടിമറി നടത്തുമെന്ന് മറ്റാരും കരുതിയില്ളെങ്കിലും ഉസൈബ ബീവിക്ക് അങ്ങനെ തോന്നിയിരുന്നു. സ്വന്തം നാടുമായി മൊയ്തീനുള്ള ഹൃദയബന്ധം അവര്‍ക്കറിയാം. പ്രതീക്ഷിച്ചത് സംഭവിച്ചു, മന്ത്രിയെ തോല്‍പിച്ചു. 2006ല്‍ നാട്ടുകാര്‍ ഒരിക്കല്‍കൂടി ജയിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.