മക്കള്‍ വിദേശത്ത്; ബാലന്‍െറ സത്യപ്രതിജ്ഞക്ക് ഭാര്യ സാക്ഷിയാകും

പാലക്കാട്: ഭരണമികവിനുള്ള അംഗീകാരമായി എ.കെ. ബാലന്‍ രണ്ടാമതും മന്ത്രിപദവിയിലത്തെുമ്പോള്‍ സത്യപ്രതിജ്ഞക്ക് സാക്ഷിയാവാന്‍ മക്കള്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്ത് എത്താന്‍ കഴിയില്ല. മക്കളായ നവീന്‍ ബാലനും നിഖില്‍ ബാലനും യൂറോപ്പിലാണ്. ഇരുവരും അച്ഛന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് ടി.വിയിലൂടെ കാണും. ഭാര്യ ഡോ. പി.കെ. ജമീല മാത്രമേ സത്യപ്രതിജ്ഞക്ക് തിരുവനന്തപുരത്ത് എത്തൂ.

നവീന്‍ മാസ്റ്റര്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ബിസിനസ് ബിരുദമെടുത്ത് പാരീസില്‍ ജോലി ചെയ്യുകയാണ്. നിഖില്‍ നെതര്‍ലന്‍ഡ്സില്‍ എയര്‍ ആന്‍ഡ് സ്പേസിന് പഠിക്കുന്നു. വി.എസ് മന്ത്രിസഭയില്‍ വൈദ്യുതി, പട്ടികജാതിക്ഷേമ മന്ത്രിയായിരിക്കെ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് എ.കെ. ബാലനായിരുന്നു. വൈദ്യുതി വകുപ്പില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം തുടക്കംകുറിച്ചു.

പട്ടികജാതി-പിന്നാക്കക്ഷേമ മന്ത്രിയെന്ന നിലയിലും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. അധ$സ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് നിരവധി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഇതിനുള്ള അംഗീകാരമായാണ് പിണറായി മന്ത്രിസഭയിലും അദ്ദേഹത്തിന് സ്ഥാനം ഉറപ്പായത്. നാദാപുരം തൂണേരിയില്‍ കേളപ്പന്‍െറയും കുഞ്ഞിയുടെയും മകനായി 1951 ആഗസ്റ്റ് മൂന്നിനാണ് ബാലന്‍െറ ജനനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.