പ്രവാസികാര്യവകുപ്പ് മുഖ്യമന്ത്രിക്ക്; ന്യൂനപക്ഷക്ഷേമവും ഹജ്ജും ജലീലിന്

തിരുവനന്തപുരം: പ്രവാസികാര്യവകുപ്പും മെട്രോ റെയിലും മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ കൈകാര്യം ചെയ്യും. റെയില്‍വേയുടെ ചുമതല മന്ത്രി ജി. സുധാകരനാണ്. ന്യൂനപക്ഷക്ഷേമം, വഖഫ്, ഹജ്ജ് തീര്‍ഥാടനം എന്നിവയുടെ ചുമതല മന്ത്രി ഡോ. കെ.ടി. ജലീലിന് നല്‍കി. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്ന വിജ്ഞാപനത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു.
പൊതുജനവിവരസമ്പര്‍ക്കം, അച്ചടി, സ്റ്റേഷനറി, യുവജനകാര്യം ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, ആസൂത്രണം എന്നീ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി എന്നിവക്കുപുറമേയാണിത്. ഇ.പി. ജയരാജന് വ്യവസായത്തിനും കായികത്തിനുംപുറമേ മൈനിങ് ആന്‍ഡ് ജിയോളജിയും കൈത്തറിയും ഖാദിയും ഗ്രാമീണ വ്യവസായവും ലഭിച്ചു. ഡോ. തോമസ് ഐസക്കിന് ധനവകുപ്പിലെ വിവിധ വിഭാഗങ്ങള്‍ക്കുപുറമേ കയറും ഉണ്ടാകും. ആരോഗ്യ-കുടുംബക്ഷേമ സമിതികള്‍ക്കുപുറമേ സാമൂഹികനീതിയും മന്ത്രി കെ.കെ. ശൈലജ വഹിക്കും.

മന്ത്രിമാരും വകുപ്പുകളും
•മുഖ്യമന്ത്രി പിണറായി വിജയന്‍ -ആഭ്യന്തരം, പൊതുഭരണം, വിജിലന്‍സ്, ഐ.ടി, അഖിലേന്ത്യാ സര്‍വിസ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രവും സാങ്കേതികവും പരിസ്ഥിതിയും, ശാസ്ത്ര സ്ഥാപനങ്ങള്‍, ഭരണപരിഷ്കാരം, തെരഞ്ഞെടുപ്പ്, ഏകോപനം, സൈനികക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന ആതിഥ്യം, വിമാനത്താവളങ്ങള്‍, മെട്രോ റെയില്‍, അന്തര്‍സംസ്ഥാന നദികള്‍, പൊതുജനവിവര സമ്പര്‍ക്കം, പ്രവാസികാര്യം, സിവില്‍-ക്രിമിനല്‍ നീതിന്യായ ഭരണം, അഗ്നിശമനവും രക്ഷാപ്രവര്‍ത്തനവും, ജയില്‍, അച്ചടിയും സ്റ്റേഷനറിയും, യുവജനകാര്യം, മറ്റ് മന്ത്രിമാര്‍ക്കൊന്നും നല്‍കാത്ത മറ്റ് കാര്യങ്ങള്‍.
•എ.കെ. ബാലന്‍ -നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം, പാര്‍ലമെന്‍ററികാര്യം, ചലച്ചിത്ര വികസന കോര്‍പറേഷന്‍.
•പ്രഫ. സി. രവീന്ദ്രനാഥ് -പൊതുവിദ്യാഭ്യാസം, കോളജ്വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ സര്‍വകലാശാലകള്‍ ഒഴികെ സര്‍വകലാശാലകള്‍, പ്രവേശപരീക്ഷ, സാക്ഷരതാപ്രസ്ഥാനം, എന്‍.സി.സി.
•കടകംപള്ളി സുരേന്ദ്രന്‍ -വൈദ്യുതി, ദേവസ്വം.
•ടി.പി. രാമകൃഷ്ണന്‍ -എക്സൈസ്, തൊഴില്‍, എംപ്ളോയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ്, പുനരധിവാസം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്, വ്യവസായ ട്രൈബ്യൂണലുകള്‍, ലേബര്‍ കോടതികള്‍.
•ഇ.പി. ജയരാജന്‍ -വ്യവസായം, വ്യവസായ സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യം, കായികം, മൈനിങ് ആന്‍ഡ് ജിയോളജി, കൈത്തറിയും തുണിയും, ഖാദിയും ഗ്രാമീണവ്യവസായങ്ങളും.
•ഡോ. ടി.എം. തോമസ് ഐസക് -ധനം, ദേശീയസമ്പാദ്യം, സ്റ്റോര്‍ പര്‍ച്ചേസ്, വാണിജ്യനികുതി, കാര്‍ഷികാദായ നികുതി, ട്രഷറി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, കെ.എസ്.എഫ്.ഇ, സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, സ്റ്റാമ്പും സ്റ്റാമ്പ് ഡ്യൂട്ടിയും, കയര്‍.
•കെ.കെ. ശൈലജ -ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, നാട്ടുവൈദ്യം, ആരോഗ്യസര്‍വകലാശാല, ഡ്രഗ്സ് കണ്‍ട്രോള്‍, അന്തരീക്ഷമലിനീകരണനിയന്ത്രണം, ഹോമിയോപ്പതി, നാച്ചുറോപ്പതി, സാമൂഹികനീതി.
•ജി. സുധാകരന്‍ -പൊതുമരാമത്ത്, രജിസ്ട്രേഷന്‍, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, റെയില്‍വേ.
•എ.സി. മൊയ്തീന്‍ -സഹകരണം, വിനോദസഞ്ചാരം.
•ജെ. മേഴ്സിക്കുട്ടിയമ്മ -ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായം, ഫിഷറീസ് സര്‍വകലാശാല.
•ഡോ. കെ.ടി. ജലീല്‍ -തദ്ദേശസ്ഥാപനങ്ങള്‍, ഗ്രാമവികസനം, നഗരാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികള്‍, കില, ന്യൂനപക്ഷക്ഷേമം, വഖഫും ഹജ്ജ് തീര്‍ഥാടനവും.
•ഇ. ചന്ദ്രശേഖരന്‍ -ലാന്‍ഡ് റവന്യൂ, സര്‍വേയും ഭൂരേഖകളും, ഭൂപരിഷ്കരണം, ഭവനനിര്‍മാണം.
•പി. തിലോത്തമന്‍ -ഭക്ഷ്യവും പൊതുവിതരണവും, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി.
•വി.എസ്. സുനില്‍കുമാര്‍ -കൃഷി, മണ്ണ്സംരക്ഷണവും സര്‍വേയും, കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍.
 •കെ. രാജു -വനം, വന്യജീവിസംരക്ഷണം, മൃഗസംരക്ഷണം, ഡെയറി വികസനം, പാല്‍ സഹകരണ സംഘങ്ങള്‍, മൃഗശാല.
•രാമചന്ദ്രന്‍ കടന്നപ്പള്ളി -തുറമുഖം, മ്യൂസിയം, പുരാവസ്തു.
•മാത്യു ടി. തോമസ് -ജലവിഭവം, കാഡ, ഭൂജല വികസനം, ജലവിതരണവും ശുചിത്വവും, ഉള്‍നാടന്‍ ജലഗതാഗതം, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍.
•എ.കെ. ശശീന്ദ്രന്‍ -റോഡ്ഗതാഗതം, ജലഗതാഗതം, മോട്ടോര്‍വാഹനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.