എണ്ണവില കുറക്കണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ വില കുറക്കണം. പെട്രോളിന് 40 രൂപയും ഡീസലിന് 45 രൂപയുമാക്കി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി ലക്ഷക്കണക്കിന് കോടി രൂപ‍യുടെ ലാഭം സ്വകാര്യ എണ്ണക്കമ്പനികൾക്ക് നേടിക്കൊടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സബ്സിഡി കുറച്ചിട്ടും പിടിച്ചു നിൽക്കാനാവാത്ത ഘട്ടത്തിലാണ് യു.പി.എ സർക്കാർ എണ്ണ വില വർധിപ്പിച്ചത്. എന്നാൽ ക്രൂഡ് ഒായിലിന്‍റെ വില കുറഞ്ഞിട്ടും കേന്ദ്രം എക്സൈസ് തീരുവ വർധിപ്പിച്ച് വരുമാനമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പ്ലാനിങ് കമീഷൻ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നടപടിയെയും അദ്ദേഹം  രൂക്ഷമായി വിമർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.