കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിൻെറ അംശം സ്ഥിരീകരിച്ചു

തൃശൂര്‍: മരണപ്പെടുമ്പോൾ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിൻെറ അംശമുണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ  മീഥൈൽ ആൽക്കഹോളിൻെറ അംശം കണ്ടെത്തിയത്. മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്‍െറയും മൂത്രത്തിന്‍െറയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്രലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. മരണത്തിൽ ദുരുഹതയുണ്ടെന്ന് തങ്ങളുയർത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോർട്ടെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.

കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ലഭിക്കാത്തതിനാൽ ഇതുവരെ പൊലീസ് അന്വേഷണം നിലച്ച മട്ടായിരുന്നു. കാക്കനാട് റീജനല്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കണ്ടത്തെിയ മെഥനോളിന്‍െറയും ക്ളോറോ പെറിഫോസിന്‍െറയും അളവ് സംബന്ധിച്ച് നിഗമനത്തിലത്തൊനായിട്ടില്ലായിരുന്നു. തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചത്. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതിനാൽ ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒരടിപോലും മുന്നോട്ട് പോകാനാവാത്ത നിലയിലായിരുന്നു.

മാര്‍ച്ച് ആറിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്‍െറ അംശം കണ്ടത്തെിയതാണ് സംശയമുയര്‍ത്തിയത്. കീടനാശിനിയുടെ അംശമുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കീടനാശിനിയുടെ അംശം എങ്ങനെ, എത്ര അളവില്‍ എത്തി എന്ന് കണ്ടത്തൊനുള്ള സംവിധാനവും കാക്കനാട്ടെ റീജനല്‍ പരിശോധന ലാബില്‍ ഉണ്ടായിരുന്നില്ല. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാട്ടി സഹോദരന്‍ രംഗത്തത്തെിയതോടെയാണ് സംശയങ്ങള്‍ക്ക് ശക്തിയേറിയത്. മണിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്നും വീട്ടുകാരുമായി മണിയെ അകറ്റിയത് ഇവരാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.