തൃശൂര്‍: സഹകരണ ബാങ്കുകളില്‍ മിച്ചം വരുന്ന പണം സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് സഹകരണ-ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. നിക്ഷേപകരുടെ താല്‍പര്യം പൂര്‍ണമായി സംരക്ഷിച്ചാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളുടെ പലിശ ഏകീകരിക്കുന്നത് പരിഗണിക്കുമെന്നും ബാറുകള്‍ പൂട്ടിയതുള്‍പ്പെടെ നടപടികള്‍ ടൂറിസം മേഖലയെ ബാധിച്ചോയെന്ന കാര്യം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകളില്‍ പലതരത്തിലുള്ള വായ്പാക്രമങ്ങളാണുള്ളത്. അതിന് നിയന്ത്രണമുണ്ടാകേണ്ടത് ആവശ്യമാണ്. ആധുനിക സംവിധാനങ്ങളോടെ സഹകരണബാങ്കുകളെ പുന$സംഘടിപ്പിക്കും. സഹകരണ മേഖലയില്‍ ഒട്ടേറെ നന്മകളുണ്ട്. ഈ മേഖലയിലെ ജനാധിപത്യം സംരക്ഷിച്ച് നിര്‍ത്തുന്നതിനൊപ്പം പുഴുക്കുത്തുകളെ തുടച്ചുനീക്കും. അഴിമതി അംഗീകരിക്കാനാകില്ല.
ടൂറിസം കേന്ദ്രങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകും. നിലവിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ പുതിയ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുമ്പോള്‍ വരുമാനവും തൊഴില്‍ സാധ്യതകളും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.