ചിറയില്‍ വീണുമരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഖബറടക്കി

ആറ്റിങ്ങല്‍: മതപ്രഭാഷകന്‍ ചിറയിന്‍കീഴ് നൗഷാദ് ബാഖവിയുടെ മകന്‍ മുടപുരം തെന്നൂര്‍ക്കോണം ദാറുല്‍ഇഷ്ഖില്‍ മുഷ്താഖ് അഹമ്മദിന്‍െറ (10)  മൃതദേഹം ആയിരങ്ങളുടെ അന്ത്യാഞ്ജലിക്ക് ശേഷം കബറടക്കി. ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലായിരുന്ന നൗഷാദ് ബാഖവി മകന്‍െറ മരണവിവരമറിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലത്തെി. തുടര്‍ന്ന് രാവിലെ എട്ടോടെ കാട്ടുമുറാക്കല്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നിയുക്ത എം.എല്‍.എ അഡ്വ.വി. ജോയി, വര്‍ക്കല കഹാര്‍, എം.എ. ലത്തീഫ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. അന്‍സാര്‍ എന്നിവര്‍ ജുമാമസ്ജിദിലത്തെി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഡോ.എ. സമ്പത്ത് എം.പി, മത പണ്ഡിതന്മാര്‍ എന്നിവര്‍ വീട്ടിലത്തെിയിരുന്നു. തിങ്കളാഴ്ച രാവിലെ മദ്റസയിലേക്ക് പോകവേയാണ് മുഷ്താഖ് അഹമ്മദ് സൈക്ക്ള്‍ നിയന്ത്രണംവിട്ട് പറയത്തുകോണം ചിറയില്‍ വീണത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശാനുസരണം പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കി.  വീട്ടിലത്തെിച്ച മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളത്തെി. മതപണ്ഡിതന്മാര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച രാവിലെ നടന്ന മയ്യിത്ത് നമസ്കാരത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.