തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാരം നാലു ദിവസം കടന്നിരിക്കെ, ആരോഗ്യസ്ഥിതി വഷളായ അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഹാരം ഒഴിവാക്കിയതിനെ തുടര്‍ന്ന് ശരീരത്തില്‍ ബിലിറൂബിന്‍െറ അളവ് കൂടിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചത്.
ശനിയാഴ്ച രാവിലെ നടത്തിയ വൈദ്യപരിശോധനയില്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടത്തെിയിരുന്നു. നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനൂപ് ജേക്കബ് തയാറായില്ല. ഉച്ചയോടെ അവശതയിലായി. തുടര്‍ന്ന് വിശദപരിശോധന നടത്തി. മഞ്ഞപ്പിത്തലക്ഷണത്തത്തെുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അനൂപിന്‍െറ കുടുംബവും ശനിയാഴ്ച രാവിലെ നിയമസഭയില്‍ എത്തിയിരുന്നു. അതേസമയം, ഷാഫി പറമ്പിലും ഹൈബി ഈഡനും നിരാഹാരം തുടരുകയാണ്.
നിയമസഭാ സമ്മേളനമില്ളെങ്കിലും സഭാകവാടം ശനിയാഴ്ചയും സജീവമായിരുന്നു. മുന്‍ ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക് പ്രധാനകവാടത്തിനു സമീപം കസേര അനുവദിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ മുതല്‍തന്നെ സഭയിലുണ്ടായിരുന്നു. നാലു ദിവസമായി തുടരുന്ന നിരാഹാരം എം.എല്‍.എമാരെ ക്ഷീണിതരാക്കിയിട്ടുണ്ട്. മൂന്നു മണിക്കൂര്‍ ഇടവിട്ട് വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സ്പീക്കറുടെ ഓഫിസിലത്തെിക്കുന്നുമുണ്ട്.
അതേസമയം, സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്നതിനാല്‍ വൈദ്യപരിശോധനയോട് സഹകരിക്കണോയെന്ന ആലോചനയും നടക്കുന്നു. തിങ്കളാഴ്ചയോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. നിയമസഭക്കുള്ളിലേക്ക് സമരം വ്യാപിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിരാഹാരമിരിക്കുന്ന എം.എല്‍.എമാര്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചതും കൃത്യമായ രാഷ്ട്രീയ സൂചനയായാണ് ഇവര്‍ വിലയിരുത്തുന്നത്.
കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, പാലോട് രവി, എം.എ. വാഹിദ്, എന്‍. ശക്തന്‍ തുടങ്ങിയവര്‍ എം.എല്‍.എമാരെ കാണാന്‍ എത്തിയിരുന്നു. ഷാഫി പറമ്പിലും ഹൈബി ഈഡനും ഒന്നിച്ച് നിരാഹാരമനുഷ്ഠിക്കുന്നത് ഇതാദ്യമല്ല. 2008 ല്‍ ഹൈബി ഈഡന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റും ഷാഫി പറമ്പില്‍ ജനറല്‍ സെക്രട്ടറിയുമായിരിക്കെ പാഠപുസ്തക സമരത്തെ തുടര്‍ന്ന് ഇരുവരും ജയിലിലായി. ജയിലില്‍ ആറുദിവസം തുടര്‍ച്ചയായി നിരാഹാരം കിടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.