കൊച്ചി: ഐ.എസ് ബന്ധമാരോപിച്ച് അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ വിശദപരിശോധനക്ക് അയക്കുമെന്ന് എന്‍.ഐ.എ. പരിശോധനക്ക് അയക്കാനുള്ള അനുമതി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.
കണ്ണൂരില്‍നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറ് പേരുടെ വീട്ടില്‍നിന്നും കൈയില്‍നിന്നുമായി പിടിച്ചെടുത്ത 11 മൊബൈല്‍ ഫോണും ഒരു ടാബ്ലെറ്റുമാണ് പരിശോധനക്ക് സി -ഡാകിന് (സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) കൈമാറുന്നത്. 48 മണിക്കൂറിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെയാവും ഇവ കൈമാറുക. പിടിച്ചെടുത്ത ഫോണുകളുമായി ഇന്നലെ കോടതിയിലത്തെിയ അന്വേഷണസംഘം പ്രത്യേക അപേക്ഷ സമര്‍പ്പിച്ചാണ് നടപടികള്‍ വേഗത്തിലാക്കിയത്.
ഈ ഫോണുകള്‍ വഴിയാണ് പ്രതികള്‍ ടെലിഗ്രാം ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ചാറ്റ് ഗ്രൂപ് ഉണ്ടാക്കിയതെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. ഇവര്‍ വ്യാജ പേരുകളില്‍ ഫേസ്ബുക് പ്രഫൈലുകളുണ്ടാക്കിയെന്നും വിവിധ സ്ഥലങ്ങളില്‍ ആക്രമണം ലക്ഷ്യംവെച്ചുള്ള ചര്‍ച്ചകള്‍ മൊബൈലിലൂടെ നടത്തിയെന്നും സംശയിക്കുന്നുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞു.
ഇവര്‍ നടത്തിയ ചാറ്റിങ്ങിന്‍െറ പൂര്‍ണവിവരങ്ങള്‍ ലഭിക്കാനുണ്ട്. ഇത് കണ്ടത്തൊന്‍കഴിഞ്ഞാല്‍ അന്വേഷണം എളുപ്പത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.