കൊച്ചി: കേരളത്തില്‍ വിവിധയിടങ്ങളില്‍നിന്ന് ഇരുപതിലേറെ പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ ഇന്‍റര്‍പോളിന്‍െറ സഹായം തേടി. കേരളത്തില്‍നിന്ന് കാണാതായവര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ എത്തിയതായി സ്ഥിരീകരിച്ചതിനത്തെുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിന് എന്‍.ഐ.എ ഡയറക്ടറേറ്റ് ഇന്‍റര്‍പോളിനെ സമീപിച്ചത്. ഒരാഴ്ചയിലേറെയായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്താണ് എന്‍.ഐ.എ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ ഇതിന് നടപടി വേഗത്തിലാക്കിയത്. കാണാതായവരുടെ വിദേശത്തെ താമസം, യാത്രാരേഖകള്‍ എന്നിവയാണ് പ്രധാനമായും തേടിയിരിക്കുന്നത്.
കഴിഞ്ഞ മേയ്-ജൂണ്‍ മാസങ്ങളിലായി ബംഗളൂരു വിമാനത്താവളം വഴി ടെഹ്റാനിലേക്ക് കടന്നവരില്‍ ചിലര്‍ അവിടെനിന്ന് അഫ്ഗാനിലേക്ക് പോയതായാണ് എന്‍.ഐ.എക്ക് ലഭിച്ച വിവരം. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലമാക്കിയത്. അന്വേഷണം ഏറ്റെടുത്തിട്ട് ഒരു മാസത്തോളമായെങ്കിലും പ്രതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അന്വേഷസംഘത്തിന് ഇതുവരെ ലഭിച്ചില്ല. കാസര്‍കോട്ടുനിന്ന് കാണാതായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ അഫ്ഗാനില്‍ ക്യാമ്പ് ചെയ്യുന്നതായാണ് വിവരം. ഇവിടേക്ക് പോകാന്‍ ശ്രമിക്കവേയാണ് യാസ്മിന്‍ അഹമ്മദ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. പാലക്കാട്ടുനിന്ന് കാണാതായ ബെക്സണ്‍ എന്ന ഈസ, ഇയാളുടെ സഹോദരന്‍ യഹിയ, ഇവരുടെ ഭാര്യമാര്‍ അടക്കമുള്ളവരെ കണ്ടത്തൊനുള്ള ശ്രമങ്ങളാണ് പ്രധാനമായും നടക്കുന്നത്. കാണാതായവര്‍ നേരത്തേ ബന്ധുക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ കൈമാറിയതായതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ വരുന്നുണ്ടോ എന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തശേഷം ഇത്തരം സന്ദേശങ്ങള്‍ കാര്യമായി ലഭിച്ചിട്ടില്ല. ഇറാന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍നിന്ന് തുടര്‍ച്ചയായി കേരളത്തിലേക്കുള്ള ഫോണ്‍ വിളികള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഇടപെടല്‍ എന്നിവയും അന്വേഷണസംഘത്തിന്‍െറ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.