കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്നിം (22) ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും പി.ജി വിദ്യാര്‍ഥിക്കും സസ്പെന്‍ഷന്‍. ആരോഗ്യവിദ്യാഭ്യാസ വകുപ്പാണ് അന്വേഷണവിധേയമായി ഇവരെ സസ്പെന്‍ഡ് ചെയ്തത്. രോഗനിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ ആവശ്യമില്ലാത്ത ആന്‍റിബയോട്ടിക് കുത്തിവെപ്പെടുത്തത് പ്രഫസറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന മെഡിക്കല്‍ വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് നടപടി.
രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കണ്ണൂര്‍ മാലൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെ.എ. അബൂട്ടിയുടെ മകള്‍ ഷംന തസ്നിം ജൂലൈ 18നാണ് കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ചത്. ഡോ. ജില്‍സ് ജോര്‍ജിന്‍െറ നിര്‍ദേശാനുസരണം പനിക്കെടുത്ത കുത്തിവെപ്പിനത്തെുടര്‍ന്നാണ് ഷംന കുഴഞ്ഞുവീണ് മരിച്ചതെന്നാണ് പരാതി. പനിയും കാലുവേദനയും മൂലം സഹപാഠികള്‍ ഹോസ്റ്റലില്‍നിന്ന് ഷംനയെ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അണുബാധയെ പ്രതിരോധിക്കാനുള്ള വീര്യം കൂടിയ സെഫ്ട്രയാക്സോം പെന്‍സിലിന്‍ ഇനത്തില്‍പെട്ട കുത്തിവെപ്പ് നല്‍കുകയും പിന്നാലെ ഷംന കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
ചികിത്സയില്‍ വീഴ്ചയുണ്ടായെന്നും കുത്തിവെപ്പിനത്തെുടര്‍ന്ന് അലര്‍ജിക്ക് നല്‍കേണ്ടിയിരുന്ന ജീവന്‍ രക്ഷാ മരുന്ന് വാര്‍ഡില്‍ ഉണ്ടായിരുന്നില്ളെന്നും ജോയന്‍റ് ഡി.എം.ഇയുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഡോക്ടര്‍മാര്‍, നഴ്സിങ് സ്റ്റാഫുകള്‍, പി.ജി വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തശേഷമാണ് റിപ്പാര്‍ട്ട് നല്‍കിയത്. എന്നാല്‍, മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ഡോക്ടര്‍മാരുള്‍പ്പെടെ കള്ളം പറഞ്ഞെന്നും ആരോഗ്യ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഷംനയുട മരണം വീണ്ടും അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടത്. ജോയന്‍റ് ഡി.എം.ഇ ഡോ. ശ്രീകുമാരിക്കുതന്നെയാണ് വീണ്ടും അന്വേഷണച്ചുമതല.
സംഭവസമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ളെന്നാണ് ഷംനയുടെ പിതാവിന്‍െറ പരാതി. ഐ.സിയുവിലേക്ക് മാറ്റാന്‍ സ്ട്രെച്ചര്‍ പോലും ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജില്‍ വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ കളമശ്ശേരിയിലില്ളെന്നും ജെ.ഡി.എം.ഇ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഒഴിവാക്കാമായിരുന്ന മരണം എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍.
ഷംനയുടെ പിതാവിന്‍െറ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ചികിത്സാ പിഴവാണെന്നാണ് പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍െറ പ്രാഥമിക നിരീക്ഷണം. സംഭവത്തില്‍ കമീഷന്‍ കേസെടുത്തു. മൂന്നാഴ്ചക്കകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഉത്തരവിട്ടു. കണ്ണൂരില്‍ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.