കരിപ്പൂര്‍:അനിശ്ചിതത്വവും ജനങ്ങളുടെ ആശങ്കകളും അകറ്റണം–ഹമീദ് വാണിയമ്പലം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലും ഭാവിയെകുറിച്ച് അനിശ്ചിതത്വത്തിലുമാണ് കഴിയുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്ന പാലക്കാപറമ്പ്, ഇളനീര്‍ക്കര, കൊടിയാംപറമ്പ്, ചിറയില്‍ ചുങ്കം, വെണ്‍കുളം എന്നിവിടങ്ങളും സമരസമിതി നേതാക്കളെയും നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം ഏറ്റെടുക്കാതെ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് അനുവദിക്കില്ളെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ധിക്കാരവും അതിനു കൂട്ടുനില്‍ക്കുന്ന ഭരണകൂട-രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബികളുടെ നിലപാടുകളും വിമാനത്താവളത്തിന്‍െറ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.
നിര്‍ദിഷ്ട പ്രദേശത്ത് ഒരുവിധ പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്നു കോടിയിലധികം ക്യൂബിക് മീറ്റര്‍ മണ്ണ് ഇതിന് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ ജന. സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, ജില്ലാ സെക്രട്ടറിമാരായ നാസര്‍, മുനീബ് കാരക്കുന്ന്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്‍റ് ബന്ന മുതുവല്ലൂര്‍, മണ്ഡലം പ്രസിഡന്‍റ് സലീം വാഴക്കാട്, സെക്രട്ടറി നൗഷാദ് ചുള്ളിയന്‍, അബ്ദുറഹ്മാന്‍ ചിറയില്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.