തൃശൂര്‍: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പുതുതായി സ്വാശ്രയ കോളജുകളും കോഴ്സുകളും ആരംഭിക്കുന്നതിനും സ്വാശ്രയ കരാറിനുമെതിരെ പ്രത്യക്ഷ സമരപരിപാടികളുമായ സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്് പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതിനും ഫീസ് വര്‍ധനക്കെതിരെ എ.ഐ.എസ്.എഫ് ഇന്നലെ ആരോഗ്യ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് വി.വിനില്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ ഫീസ് വര്‍ധന വലിയ വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലും പുതിയ കോളജുകള്‍ക്കും കോഴ്സുകള്‍ക്കും വേണ്ടി അപേക്ഷ ക്ഷണിച്ച് ഉത്തരവിട്ട ആരോഗ്യ സര്‍വകലാശാല വന്‍ തോതിലുള്ള വിദ്യാഭ്യാസ കച്ചവടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വിനില്‍ ആരോപിച്ചു. ഇടതുസര്‍ക്കാറിന്‍െറ പ്രഖ്യാപിത നിലപാടാണ് സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകളും കോഴ്സുകളും അനുവദിക്കില്ല എന്നത്.
മുഖ്യമന്ത്രിയും ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാരുള്‍പ്പെടെ അത് പ്രഖ്യാപിച്ചതാണ്. എന്നാല്‍ സര്‍വകലാശാല ഉത്തരവ് പുറത്തിറക്കിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് സര്‍ക്കാറിന്‍െറ മൗനാനുവാദം ഇക്കാര്യത്തില്‍ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇനിയും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടാണ് സര്‍വകലാശാലക്കുള്ളതെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ അതിനുള്ള സൗകര്യം ഒരുക്കണം. സര്‍ക്കാര്‍ മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ സ്വാശ്രയ കോളജുകള്‍ അനുവദിച്ച് മികവിന്‍െറ കേന്ദങ്ങളാകേണ്ട സര്‍വകലാശാലയെ കച്ചവടത്തിന്‍െറ കേന്ദ്രമാക്കി മാറ്റരുത് എന്നും പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. നിലവിലെ സ്വാശ്രയ കരാര്‍ ഇടതു സര്‍ക്കാറിന്‍െറ നയത്തിനെതിരാണ്. മെറിറ്റ് സീറ്റിലടക്കം വലിയ ഫീസ്വര്‍ധന വരുത്തിയ നടപടി അംഗീകരിക്കാനാവില്ളെന്നും വിനില്‍ അഭിപ്രായപ്പെട്ടു.
എ.ഐ.എസ.്എഫ് സംസ്ഥാന കമ്മിറ്റി അംഗം സുബിന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എം.ജെംഷീര്‍, ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.എ.മഹേഷ്, എന്‍.കെ.സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. ജിതിന്‍, വി.യു.വിഷ്ണു, അന്‍വര്‍ മുള്ളൂര്‍ക്കര , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.എസ.് ആതിര,കെ.ആര്‍.രാകേഷ്, മീനുട്ടി തിലകന്‍,ടി.എച്ച.്നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.