കൊച്ചി: മെഡിക്കല്‍ സ്പോട്ട് അഡ്മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ളെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്വാശ്രയപ്രവേശ വിഷയത്തില്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും അടുത്തവര്‍ഷം സര്‍ക്കാറിന്‍െറ ഇടപെടല്‍ നേരത്തേയാക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അലോട്ട്മെന്‍റുകളില്‍ ക്രമക്കേടുണ്ടെന്ന പരാതി ലഭിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കും. സര്‍ക്കാറിന് സ്വമേധയാ ഇക്കാര്യം അന്വേഷിക്കാമെങ്കിലും വ്യക്തമായ പരാതി അനിവാര്യമാണ്.
ഇതുവരെയുള്ള കോടതിവിധികള്‍ ഏറെയും മാനേജുമെന്‍റുകള്‍ക്ക് അനുകൂലമാണ്. മെറിറ്റ് സീറ്റടക്കം നിലനിര്‍ത്തി തീരുമാനത്തിലത്തെിക്കുകയെന്നതാണ് സര്‍ക്കാറിനുമുന്നിലെ പ്രശ്നം. അത് നിയമപരമായി സാധ്യമാക്കുന്നതെങ്ങനെയെന്ന് ആലോചിക്കും. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ തയാറാക്കിയ പ്രവേശപട്ടികകള്‍ മെറിറ്റ് അടിസ്ഥാനത്തിലാണോയെന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. ക്രമക്കേട് കണ്ടത്തെിയാല്‍ നടപടിയുണ്ടാകും. സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാത്ത കോളജുകളാണിവ.
10 ലക്ഷത്തിന് പ്രവേശം നടത്താനുള്ള വിധി ഇവര്‍ കോടതിയില്‍നിന്ന് സമ്പാദിച്ചതാണ്. പിറ്റേന്നുതന്നെ 4,40,000 രൂപക്ക് പ്രവേശം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയിംസ് കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വൈകിയവേളയില്‍ കോടതിയെ സമീപിച്ചെന്ന് സുപ്രീംകോടതി പറഞ്ഞത് സംസ്ഥാന സര്‍ക്കാറിനെ ഉദ്ദേശിച്ചായിരിക്കില്ല. മറ്റ് 20 കോളജുകള്‍ സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയാറായത് അവരെ വിളിച്ചിരുത്തി 50 സീറ്റ് വിട്ടുതരണമെന്ന് കര്‍ശന നിലപാടെടുത്തതിനാലാണ്.
സുപ്രീംകോടതിയില്‍ പോകാമായിരുന്നില്ളേയെന്ന് അന്ന് ചിലര്‍ ചോദിച്ചിരുന്നു. ഹൈകോടതിയില്‍നിന്ന് സ്വാശ്രയ മാനേജ്മെന്‍റുകള്‍ വിധി സമ്പാദിച്ചത് 100 ശതമാനം സീറ്റും അവര്‍ക്ക് സ്വന്തമാക്കാനായിരുന്നു. 25,000 രൂപക്കും രണ്ടരലക്ഷം രൂപക്കും പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് വാദിച്ച് മാനേജ്മെന്‍റുകളുടെ സീറ്റ് പിടിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.